സംവിധായകൻ ഗൗതം വാസുദേവ് മോനോനെ പ്രംശസിച്ചു കൊണ്ടുള്ള തമിഴ് നടൻ സൂര്യയുടെ വിഡിയോ ശ്രദ്ധേയമാകുന്നു. കാക്കൈ കാക്കൈ, വാരണം ആയിരം എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഇരുവരും ഒരുമിച്ച് ദീർഘനാളായി സിനിമകൾ ഒന്നും ചെയ്തിരുന്നില്ല.
ഇപ്പോൾ സൂര്യ ഗൗതമിന്‍റെ സിനിമകളെയും ഗാനങ്ങളെയും കുറിച്ച് സംസാരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയിൽ ഇരുവരുടെയും ഫാൻസ് ആഘോഷിക്കുകയാണ്. വാരണം ആയിരം എന്ന സൂപ്പർ ഹിറ്റ് ചിത്രം സിനിമാ പ്രേമികൾക്ക് മറക്കാനാവില്ല. സൂര്യ എന്ന നടനെയും ഗൗതം എന്ന സംവിധായകനെയും സിനിമാ ആസ്വാദകർക്കിടയിൽ ഏറെ പ്രിയങ്കരരാക്കിയ ചിത്രമായിരുന്നു അത്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിഡിയോയിൽ സൂര്യ വീണ്ടും ഗൗതം പറഞ്ഞാൽ ഗിറ്റാർ എടുക്കാൻ തയ്യാറാണെന്ന് പറയുന്നുണ്ട്. ഉടൻ തന്നെ ഞാൻ താങ്കളോട് ഗിറ്റാർ കൈയിലെടുക്കാൻ പറയുമെന്നാണ് ഇതിന് ഗൗതം നൽകിയിരിക്കുന്ന മറുപടി.
സിംഗപൂരിൽ ഫെബ്രുവരി രണ്ടാം തീയതി നടക്കാൻ പോകുന്ന ഗൗതം വാസുദേവ് മേനോൻ സിനിമാ രംഗത്ത് 20 വർഷം തികച്ചതിന്‍റെ ആഘോഷ പരിപാടിയ്ക്ക് ആശംസ നേരുന്ന വിഡിയോയിലായിരുന്നു സൂര്യയുടെ പ്രതികരണം. ഈ വിഡിയോ ഗൗതം ഫേസ്ബുക്കിൽ ഷെയറും ചെയ്തു.
https://www.facebook.com/GauthamMenonOfficial/videos/2978663732146488/UzpfSTEwMDAwMzgxMTYzMzczMDoxNTcwMzU3NjYzMTA1MDI1/
മലയാളി സംവിധായകനും പ്രൊഡ്യൂസറുമായ അൻവറും റഷീദും ഗൗതമിന് ആശംസകൾ നേർന്നു.
https://www.facebook.com/GauthamMenonOfficial/videos/758925641296764/?__xts__%5B0%5D=68.ARCdnsz0UrRrGOd28EU9VPtYv7tCJllTm4DI-GDGhQ2QbHiGSo99Z-RWQY53qwcKK1zDeqtZaln5rZ4rYDpRx2KnbSV0EYcaOOnT5u1XdvyvaU0Wvj13C297ylrtHDCa416NVvEUz4eiECe3Ei_0_48Qn9P3YzRlrcn2RscUjOhPusn4oWAaXr_1tnd5A7W4F54CumasjYn0OIQQhkyO3mU3-XCfv0KaeBANrji2tDpzHSnNPswSsXUTV-8lF_zK9R_ettaq3mEdCDKhk5F7YZHUJZZlh82mi22o0_xp3_9xuxEXaXTeWA2pFmKt4MD4YrWVZ8R_ITvxrB3sO4evy8Ax5I3gQV2a-9muiw&__tn__=-R
Post Your Comments