
തിരുവനന്തപുരം•കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസ് സര്‍ക്കാര്‍ തള്ളി. ഇത്തരത്തില്‍ ഒരു കീഴ്‌വഴക്കമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു.
Post Your Comments