Latest NewsKeralaNews

ടൊവിനോ തോമസിനെതിരെ പരാതി നല്‍കാനൊരുങ്ങി കെ.എസ്.യു

വയനാട്: മാനന്തവാടി മേരി മാതാ കോളേജിലെ വേദിയില്‍ വിദ്യാര്‍ത്ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ പരാതി നൽകുമെന്ന് കെ.എസ്.യു. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നടന്ന ചടങ്ങിനിടെയാണ് സംഭവം. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ ടൊവിനോ സംസാരിക്കുമ്പോഴാണ് ഒരു വിദ്യാര്‍ത്ഥി കൂവിയത്.

Read also:  എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം വുഹാനിലെത്തി; യാത്രക്കാര്‍ക്ക് സാധാരണ നല്‍കുന്ന സൗകര്യങ്ങൾ ഉണ്ടാകില്ല; വിമാന ജീവനക്കാരും യാത്രക്കാരും നേരിട്ട് ഇടപഴകില്ല

തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാന്‍ ടൊവിനോ ആവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ച വിദ്യാർത്ഥി ഒരു തവണ കൂവി. എന്നാല്‍ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് കെ.എസ്.യു പരാതി നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button