Latest NewsNewsBusiness

കൊറോണ വൈറസ് ഇന്ത്യന്‍ സമുദ്രോത്പ്പന്ന കയറ്റുമതിയേയും ബാധിച്ചു : കോടികളുടെ നഷ്ടം

കൊച്ചി: കൊറോണ വൈറസ് ഇന്ത്യന്‍ സമുദ്രോത്പ്പന്ന കയറ്റുമതിയേയും ബാധിച്ചു. കൊറോണ ഭീതിയുള്ള ചൈനയിലെ വിപണി ലക്ഷ്യമിട്ടുള്ള മത്സ്യ കയറ്റുമതി സ്തംഭനാവസ്ഥയില്‍ ആയതാണ് പ്രധാന കാരണം. കേരളത്തില്‍ നിന്നടക്കം നിരവധി സ്ഥാപനങ്ങളാണ് മത്സ്യം,? മാംസം ഉള്‍പ്പെടെ കയറ്റുമതിക്കായി സജ്ജീകരിച്ചത്. സമുദ്ര വിഭവങ്ങളുടെ ഉള്‍പ്പെടെ വില്‍പ്പനയ്ക്ക് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ഒരു ലോഡ് പോലും കയറ്റിപ്പോയിട്ടില്ല.

കടല്‍ വിഭവ സംസ്‌കരണ യൂണിറ്റുകളോടും കയറ്റുമതിക്കാരോടും കയറ്റുമതി മന്ദഗതിയിലാക്കാനാണ് ചൈനയില്‍ നിന്നുള്ള സമുദ്രോത്പന്ന യൂണിറ്റുകളുടെ നിര്‍ദേശം. ഇന്ത്യയില്‍ നിന്ന് കോടികളുടെ സമുദ്രോത്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയക്കുന്നത്. പ്രതിവര്‍ഷം ഇന്ത്യയുടെ മൊത്തം മത്സ്യ കയറ്റുമതി ഏകദേശം 47,500 കോടി രൂപയാണ്. മറൈന്‍ പ്രൊഡക്ടസ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ചൈനയിലേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി 2019 ജനുവരി മുതല്‍ നവംബര്‍ വരെ ഒരു ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 700 മില്യണ്‍ ഡോളറായിരുന്നു.

ചെമ്മീന്‍, ഞണ്ട് എന്നിവയ്ക്കാണ് ചൈനയില്‍ പ്രിയമേറെ. അവിടേക്ക് കയറ്റുമതി കുറഞ്ഞതിനാല്‍ ആഭ്യന്തര വിപണിയില്‍ ഇവയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. സാധാരണ കിലോയ്ക്ക് 1200-1500 രൂപ വിലയുള്ള ഞണ്ടുകള്‍ ആഭ്യന്തര വിപണികളില്‍ ഇപ്പോള്‍ കിലോയ്ക്ക് 250-300 രൂപയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button