തൃശൂര്‍: ബസ് യാത്രയ്ക്കിടെ ഗവേഷണ വിദ്യാര്‍ഥിയുടെ ബാഗ് കള്ളന് അടിച്ചോണ്ട് പോയി. കാലടി സംസ്കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി. മജീദിന്റെ ബാഗാണ് കള്ളന് കൊണ്ട് പോയത്. ബാഗിലെ പണവും മറ്റുമെടുത്താലും ലാപ്ടോപ്പും രേഖകളും തിരികെ തരണേ എന്ന് അഭ്യര്‍ഥിക്കുകയാണ് മജീദ്. ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ കണ്ടെത്തലുകളും പിഎച്ച്ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്ടോപ്പും രേഖകളുമാണ് നഷ്ടപ്പെട്ട ബാഗിലുള്ളത്.
തൃശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ഗവേഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രീ സബ്മിഷന് അവതരണം കഴിഞ്ഞു മടങ്ങുകയായിരുന്നു. അവതരണത്തിനായി വന്നതിനാല്‍ എല്ലാ രേഖകളും പ്രബന്ധവും ലാപ്ടോപ്പിലുണ്ടായിരുന്നു. വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവും ബാഗിലുണ്ട്.
ലാപ്ടോപ്പും പെന്‍ഡ്രൈവും തിരിച്ചു കിട്ടിയില്ലെങ്കില്‍ ഏഴു വര്‍ഷത്തെ കഷ്ടപ്പാടാണ് ഇല്ലാതാകുന്നത്. അമേരിക്കന്‍ ടൂറിസ്റ്ററിന്റെ കറുത്ത ബാഗാണ് നഷ്ടമായത്. പകരം മറ്റൊരു ബാഗ് ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ താക്കോലും ബാഗിലുണ്ടായിരുന്നു. മജീദിന്റെ നമ്പര്‍ 9809243709.
Post Your Comments