കൊറോണ വൈറസ് പടരുന്നതിനെ തുടര്‍ന്ന് ചൈനയില്‍ ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതായf റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്റേതാണ് നടപടി. ഫുട്ബോളുമായി ബന്ധപ്പെട്ട് കളിക്കാരുടേയും കാണികളുടേയും ആരോഗ്യം ഉറപ്പു വരുത്തന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.
ഫെബ്രുവരി മാസത്തിലായിരുന്നു ചൈനീസ് സൂപ്പര്‍ ലീഗിന്റെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. ഒപ്പം 2020 സീസണിലെ എല്ലാ ഡിവിഷന്‍ മത്സരങ്ങളും നിര്‍ത്തി വച്ചിട്ടുണ്ട്. മത്സരങ്ങള്‍ നടത്തുന്നതിനുള്ള പുതിയ തിയതികള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യവകുപ്പ് അധികാരികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഫുട്ബോള്‍ മാത്രമല്ല കായികമേഖലയില്‍ ആകെ വൈറസ് ഭീതി പടര്‍ത്തിയിട്ടുണ്ട്. നാന്‍ജിങില്‍ നടക്കേണ്ടിയിരുന്ന ലേക ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. വുഹാനില്‍ നടക്കേണ്ടിയിരുന്ന ഒളിംപിക് യോഗ്യതാ മത്സരത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്.
Post Your Comments