Latest NewsNewsIndia

ബജറ്റിനു ശേഷം കേന്ദ്രമന്ത്രി സഭയില്‍ അഴിച്ചു പണി : കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പുറത്തേയ്ക്ക്… ആ സ്ഥാനത്തേയ്ക്ക് വരുന്നത് സാമ്പത്തിക രംഗത്തെ അതികായന്‍: വ്യക്തമായ സൂചന നല്‍കി കേന്ദ്രമന്ത്രാലയം

ന്യൂഡല്‍ഹി: ബജറ്റിനു ശേഷം കേന്ദ്രമന്ത്രി സഭയില്‍ വന്‍ മാറ്റം. ശനിയാഴ്ച നടക്കാന്‍ പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തിന്റെ ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്ഥാനമൊഴിയുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന്റെ ഭരണത്തില്‍ രാജ്യത്തെ സമ്ബദ് വ്യവസ്ഥക്കുണ്ടായ തകര്‍ച്ചയില്‍ കേന്ദ്രത്തിനുണ്ടായ അതൃപ്തിയെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.

Read Also : പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിൽ, ആശങ്കപെടേണ്ട സാഹചര്യമില്ല ; തിരിച്ചുവരവിന്‍റെ പാതയിൽ വ്യവസായങ്ങള്‍ : നിര്‍മല സീതാരാമന്‍

നിര്‍മലയോടൊപ്പം സഹമന്ത്രി(ധനകാര്യം,കോര്‍പ്പറേറ്റ് ഇടപാടുകള്‍) അനുരാഗ് താക്കൂറും പുറത്താകുമെന്നും വിവരമുണ്ട്. ബ്രിക്‌സ് ബാങ്ക് ചെയര്‍മാനായ കെ.വി കാമത്താണ് പുതിയ ധനമന്ത്രിയായി എത്തുന്നതെന്നാണ് അഭ്യൂഹങ്ങള്‍. നാഷണല്‍ ഹെറാള്‍ഡ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും വലതു പക്ഷ ചിന്തകന്‍ സ്വപന്‍ ദാസ്ഗുപ്തയും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ ഗവര്‍ണര്‍ ബോര്‍ഡിലെ അംഗം കൂടിയാണ്.

നാളെ രാവിലെ 11നാണ് നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കില്ല ഇത്തവണത്തെ ബഡ്ജറ്റ് എന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button