ന്യൂ ഡൽഹി :സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി സീതാരാമൻ. രാജ്യത്തെ നികുതി സംവിധാനം പരിഷ്‌കരിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക് നിയന്ത്രിണത്തിലാണ്. റീട്ടെയ്ല്‍ പണപ്പെരുപ്പം ഇപ്പോഴും നാല് ശതമാനത്തില്‍ താഴെയാണ്. രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായതായും പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തിൽ കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. . ഓഗസ്റ്റില്‍ 3.21 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പമെങ്കിൽ ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു.
മറ്റു ചില സുപ്രധാന പ്രഖ്യാപനങ്ങൾ
ഈ മാസം മുതൽ ജിഎസ്ടി , ഐടി റീഫണ്ട് സംവിധാനം നടപ്പിലാക്കും. നികുതി റിട്ടേണുകൾ പൂർണമായും ഇ റിട്ടേൺ സംവിധാനം വഴിയാക്കും.
കയറ്റുമതി ഇടിവ് നികത്താനായി പ്രത്യകേ പദ്ധതി തയ്യാറാക്കും
ടെക്സ്റ്റൈൽ കയറ്റുമതിയിൽ നിലവിലുള്ള നികുതി ഘടന 2019 ഡിസംബർ 31 വരെയായിരിക്കും
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനെ മാതൃകയാക്കി രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിൽ 2020 മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിക്കും
പാർപ്പിട മേഖലയിൽ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചു.അതോടൊപ്പം പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം നടപ്പാക്കും. ഇതിനായി 10000 കോടി രൂപ നീക്കിവെക്കും
ഈ വര്‍ഷം ഡിസംബറോടെ വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം വേഗത്തിലാക്കും. കയറ്റുമതി രംഗം കൂടുതൽ കാര്യക്ഷമമാക്കാനായി സാങ്കേതിക നിലവാരം ഉയർത്തും. അതോടൊപ്പം കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ ആർബിഐ 68,000 കോടി അനുവദിക്കും
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ അനുവദിക്കും.
Also read :സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉത്തേജന നടപടികളുമായി കേന്ദ്രം
Post Your Comments