കണ്ണൂര്‍•അഴീക്കോട്ട് സി.പി.എം പ്രവര്‍ത്തകന്റെ വീടിനും വാഹനത്തിനും നേരെ ആക്രമണം. ചക്കരപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ദേശാഭിമാനി ജീവനക്കാരനുമായ എം സനൂപിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ 1.15 ഓടെയാണ് സംഭവം. വീടിന്റെ ജനല്‍ച്ചില്ലുകളും കസേരകളും അടിച്ചുതകര്‍ത്ത സംഘം മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.
ആക്രമണത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം സമീപത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു.
Post Your Comments