Latest NewsNewsIndia

അഖിലേന്ത്യ ബാങ്ക് പണിമുടക്ക് തുടരുന്നു; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകൾ പ്രവർത്തിക്കില്ല

കൊച്ചി: രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുന്നു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജീവനക്കാർ പണിമുടക്കുന്ന സാഹചര്യത്തിൽ ഇന്നു നാളെയും ബാങ്കുകൾ അടഞ്ഞു കിടക്കും. ഇതോടെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി.

ഇന്നലെ അർദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ശനിയാഴ്ച അർദ്ധരാത്രി വരെ തുടരും. സേവന – വേതന കരാർ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ദേശസാൽകൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

ALSO READ: സ്വന്തമായി ദേശീയ എയർലൈൻ സർവീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യമെന്ന ഖ്യാതി ഇനി ഇന്ത്യക്ക്; കേൾക്കുമ്പോൾ ഒരു ബുദ്ധിമുട്ട് തോന്നുന്നില്ലേ? വൈറലായി കുറിപ്പ്

ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കുമെന്ന് സംഘാടകർ അറിയിച്ചു. അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button