കണ്ണൂര്‍: ഒന്‍പത് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശിയായ പി.പി ബാബുവിനെയാണ് ചക്കരക്കല്ല് പൊലീസ് പിടികൂടിയത് . പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും മുന്‍ മണ്ഡലം പ്രസിഡന്റുമാണ് ഇയാള്‍.കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ ഒന്‍പതു വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പീഡന വിവരം പെണ്‍കുട്ടി ആദ്യം അധ്യാപകരെയാണ് അറിയിച്ചത്. തുടര്‍ന്ന് വിവരമറിഞ്ഞ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പി.പി ബാബുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അറസ്റ്റിലായ ബാബു.
ഇതുമുതലെടുത്തായിരുന്നു കുട്ടിക്ക് പീഡനം. പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബാബു യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു.
Post Your Comments