തൃശ്ശൂര്‍: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എന്‍.എലില്‍ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കല്‍. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കല്‍ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എന്‍.എലില്‍ നടക്കുന്ന വിരമക്കിലില്‍ 78,559 ജീവനക്കാരാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ കമ്പനിയില്‍നിന്ന് പടിയിറങ്ങുന്നത്.
1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ ജീവനക്കാര്‍ സ്വയം വിരമിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാമെന്ന് കരുതുന്നു. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ബാക്കിയുള്ളത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍.
എല്ലാ ജീവനക്കാര്‍ക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെയും നല്‍കിയിട്ടില്ല. വിരമിക്കല്‍ ആനുകൂല്യത്തിന്റെ പകുതി തുക മാര്‍ച്ച് 31-നുമുമ്പും ബാക്കി ജൂണ്‍ 30-നുമുമ്പും നല്‍കും. കുടിശ്ശിക ശമ്പളത്തുക ഫെബ്രുവരിയില്‍ നല്‍കുമെന്നാണ് വിവരം.
Post Your Comments