തിരുവനന്തപുരം : കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൈനയിൽ നിന്നു എത്തുന്നവരെല്ലാം രോഗവാഹകരല്ല. എല്ലാവരും സ്വയം പരിശോധനയ്ക്കു വിധേയരാകണമെന്ന് അദേഹം അഭ്യർത്ഥിച്ചു.
കൊറോണ വൈറസ് ബാധയില്‍ സ്ഥിരീകരണമുണ്ടായത് വളരെ ദൗര്‍ഭാഗ്യകരമാണ്. കേരളത്തിൽ നിന്നുള്ള കുറേപേര്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പോയിട്ടുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പ് നേരത്തെ തന്നെ ജാഗ്രത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കും. ആരും ഭീതി പടർത്തെരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments