Latest NewsNewsInternational

നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമം; നഴ്‌സ് അറസ്റ്റില

ജര്‍മനി : നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമം; നഴ്സ് അറസ്റ്റില്‍. മുലപ്പാലില്‍ മോര്‍ഫിന്‍ കലക്കി നവജാതശിശുക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നഴ്സ് അറസ്റ്റിലായിരിക്കുന്നത്. സൗത്ത് ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ആശുപത്രിയിലെ ഓരേ വാര്‍ഡില്‍ പ്രവേശിച്ച അഞ്ച് നവജാതശിശുക്കളെയാണ് പിടിയിലായ നഴ്‌സ് കൊല്ലാന്‍ ശ്രമിച്ചത്. മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തിയായിരുന്നു കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിനായി സിറഞ്ചില്‍ മുലപ്പാലിനൊപ്പം മോര്‍ഫിനും കലക്കി നല്‍കി. ഒരുദിവസം പ്രായമായ കുഞ്ഞ് മുതല്‍ ഒരുമാസം പ്രായമുള്ള കുഞ്ഞ് വരെ ഇതിലുണ്ടായിരുന്നു. എന്നാല്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കും ഒരേസമയം ശ്വാസതടസം അനുഭവപ്പെടുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നഴ്സുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ നഴ്‌സുമാര്‍ ചേര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയതിനാല്‍ അഞ്ച് കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി.

കുഞ്ഞുങ്ങള്‍ക്ക് അണുബാധയേറ്റെന്നായിരുന്നു നഴ്‌സുമാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൂത്രം പരിശോധിക്കുകയും മോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു. കുട്ടികള്‍ രണ്ടുപേരുടെ മൂത്രത്തില്‍ വേദനാസംഹാരിയുടെ അംശവും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ജനുവരി 17ന് സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, സംശയം തോന്നിയ നഴ്‌സിനെ പൊലീസ് ചോദ്യം ചെയ്തു. ഇവരുടെ ലോക്കറില്‍നിന്ന് മോര്‍ഫിന്‍ കലര്‍ത്തിയ മുലപ്പാല്‍ നിറച്ച സിറിഞ്ചുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button