തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും ഹോമിയോ, യുനാനി മരുന്നുകൾ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗമില്ലാത്തവർ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ രോഗബാധിതരും നീരീക്ഷണത്തിലുള്ളവരും കേന്ദ്ര സർക്കാരിന്റെ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Read also: പ്രളയവും നിപയും അതിജീവിച്ചവരാണ് നമ്മള്‍, കൊറോണയും അതിജീവിക്കും; മോഹൻലാൽ
കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ പത്തോളം പരിശോധനാ ലാബുകൾ തുറക്കാൻ കേന്ദ്രസർക്കാർ പദ്ധതിയുണ്ട്. ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഉൾപ്പെടും.
Post Your Comments