കണ്ണൂര്‍: കേരളത്തില്‍ ഫാസിസത്തിന് എതിരേയുള്ള മുന്നേറ്റത്തെ തകര്‍ത്തത് പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഫാസിസത്തിനെതിരായ സമരത്തില്‍ സിപിഎമ്മിനെ കൂടെനിര്‍ത്തി എന്നതിനര്‍ത്ഥം അവരുമായി കൈപിടിച്ചുകൊണ്ട് സമരം നടത്തുമെന്നല്ല. ജനങ്ങള്‍ക്ക് ഒരു നല്ല സന്ദേശം നല്‍കാനാണ് ഒരുമിച്ചു നിന്നത്. എന്നാല്‍ അക്കാര്യത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിൽ നാളെ കോഴിക്കോട് നടത്താനിരുന്ന പീപ്പിള്‍ സമ്മിറ്റ് മാറ്റിവെച്ചു
പ്രധാനമന്ത്രിയായി ചുമതലയേറ്റസമയത്ത് പാര്‍ലമെന്റിന്റെ പടവുകളില്‍ നരേന്ദ്രമോദി തലവച്ച് പ്രാര്‍ഥിച്ചത് ഞാനും എന്റെ പ്രസ്ഥാനവും ജനാധിപത്യത്തെയും പാര്‍ലമെന്റ് വ്യവസ്ഥയെയും തകര്ക്കുമെന്നാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അതാണിപ്പോള്‍ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments