തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി നഷ്ടങ്ങളുടെ കണക്കില്‍ മുന്നിലാണെങ്കിലും വരുമാനത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട് . മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.54 കോടിയുടെ വര്‍ധനയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 കലണ്ടര്‍ വര്‍ഷത്തില്‍ 2,286.15 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ആകെ വരുമാനം. 2018 ല്‍ ഇത് 2256.61 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.31 ശതമാനം വര്‍ധനയാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. ശമ്പളം കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കാത്ത നിലയിലിരിക്കെയാണ് വരുമാന നേട്ടം എന്നത് ശ്രദ്ധേയമാണ്.
Read Also : റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി : 16 കോടിയുടെ വരുമാനത്തിനു പിന്നില്‍ ഈ ഒരു കാരണം
കഴിഞ്ഞ വര്‍ഷം രണ്ട് മാസങ്ങളില്‍ വരുമാനം 200 കോടി രൂപയിലെത്തിയിരുന്നു. മെയ് മാസത്തില്‍ 200.91 കോടിയും ഡിസംബറില്‍ 213.28 കോടിയുമായിരുന്നു വരുമാനം. യാത്രക്കാരുടെ തിരഞ്ഞെടുപ്പില്‍ മാറ്റം വന്നതാണ് വരുമാന വര്‍ധനവിന്റെ പ്രധാന കാരണം. വേഗത, സീറ്റിങ്, സൗകര്യപ്രദമായ യാത്ര എല്ലാം ഇതിന് കാരണമായിട്ടുണ്ട്. അതിനാല്‍ തന്നെ സൂപ്പര്‍ഫാസ്റ്റ്, എസി, ലോഫ്‌ലോര്‍ ബസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നു.
Post Your Comments