തൃശ്ശൂർ ജില്ലയിൽ അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി വഴി 2019-20 വർഷത്തേയ്ക്ക് നടപ്പാക്കുന്ന ഡി.എ.ഇ.എസ്.ഐ. (ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റെൻഷൻ സർവ്വീസ് ഫോർ ഇൻപുട്ട് ഡീലേഴ്സ് ട്രെയിനിംഗ്) പദ്ധതിയിലേക്ക് ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അർഹരായ വ്യക്തികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദം, കൃഷി-ഹോർട്ടികൾച്ചർ മേഖലയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, കൂടാതെ ജില്ലയിൽ നടപ്പിലാക്കുന്ന കൃഷിസംബന്ധമായ പരിപാടികളെക്കുറിച്ചുള്ള അവബോധവും ഇൻപുട്ട് ഡീലർമാരെ പരിശീലന പരിപാടിയിലേക്ക് പങ്കെടുപ്പിക്കുന്നതിന് പ്രാപ്തിയുണ്ടായിരിക്കണം. കൃഷി വിഷയത്തിൽ ഡോക്ടറേറ്റ്, കാർഷിക മേഖലയിൽ 20 വർഷത്തിന് മുകളിലുള്ള പ്രവർത്തി പരിചയം എന്നിവയ്ക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി തൃശ്ശൂർ ചെമ്പൂക്കാവിലെ അഗ്രിക്കൾച്ചറൽ കോംപ്ലക്സിലെ ആത്മ ട്രെയിനിംഗ് ഹാളിൽ ഫെബ്രുവരി ഏഴ് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0487-2332048.
Post Your Comments