ദുബായി: ഒരു ഹോട്ടൽ മുറിയിലാണ് സംഭവം നടന്നത്. 23 കാരിയായ ഭാര്യയെയാണ് ഭർത്താവ് മർദ്ദിച്ചത്. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും സംശയദൃഷ്ടിയോടെയാണ് ഭർത്താവ് കണ്ടിരുന്നതെന്ന് ഭാര്യ പറയുന്നു. താൻ അദേഹത്തെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്.
ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച തന്നെ അദേഹം പിന്തുടർന്ന് വന്ന് അടിച്ചു വീഴ്ത്തി. കതക് ഉപയോഗിച്ച് തന്‍റെ വലതു കാലിൽ മുറിവേൽപ്പിച്ചു. ഇതോടെ താൻ നിലത്ത് വീണുപോയെന്നും ആ സമയത്താണ് ഭർത്താവ് തന്‍റെ മൂക്കിടിച്ച് തകർത്തതെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ശബ്ദം കേട്ട് തൊട്ടടുത്തുള്ള മുറിയിലെ ആളുകളും ഓടിയെത്തി. പൊലീസ് എത്തിയാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറയുന്നു. 29 കാരനായ ഭർത്താവ് ചോദ്യം ചെയ്യലിൽ ഭാര്യയെ മർദ്ദിച്ച കാര്യം സമ്മതിച്ചു.
ഭർത്താവിന്‍റെ മർദ്ദനത്തിൽ വലതു കാലിനും മൂക്കിനും പരിക്കേറ്റ യുവതിയെ മൂന്ന് തവണ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിയത്. ഇരുവരും തമ്മിൽ നടത്തിയ അടിപിടിയെ തുടർന്ന് ഹോട്ടൽ മുറിക്ക് 10,890 ദിർഹത്തിന്‍റെ നഷ്ടവുമുണ്ടായി.
2018 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരാളുടെ ശരീരത്തിൽ സ്ഥിരമായി നിലനിൽക്കുന്ന തരത്തിലുള്ള പരിക്കേൽപ്പിച്ചെന്ന വകുപ്പാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 20 ന് കേസിൽ കോടതി വിധി പറയും
Post Your Comments