KeralaLatest NewsIndia

കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തിൽ സ്വര്‍ണക്കടത്തുകാരുടെ സ്വൈര്യവിഹാരം; പുതുവര്‍ഷം പിറന്നപ്പോള്‍ പിടികൂടിയത് ഒന്നര കോടിയുടെ സ്വര്‍ണം

സ്വര്‍ണത്തിന് പുറമെ 57 ലക്ഷം വരുന്ന വിദേശ കറന്‍സി രണ്ടു പേരില്‍ നിന്നായി പിടികൂടിയിരുന്നു.

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാന താവളം സ്വര്‍ണക്കടത്തുകാരുടെ ഇഷ്ട കേന്ദ്രമാകുന്നു. പുതുവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വര്‍ണമാണ്. മലദ്വാരത്തിലും അടിവസ്ത്രത്തിനുളളിലും സ്‌പ്രേ കുപ്പിയിലും മറ്റുമായി കടത്തുമ്പോഴാണ് സ്വര്‍ണം പിടികൂടിയിരുന്നത്. സ്വര്‍ണത്തിന് പുറമെ 57 ലക്ഷം വരുന്ന വിദേശ കറന്‍സി രണ്ടു പേരില്‍ നിന്നായി പിടികൂടിയിരുന്നു.

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദ്വസം രാത്രിയില്‍ മലപ്പുറം സ്വദേശി യു.ഹിശാമുദീനില്‍ (24) നിന്ന് 40 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം പിടികൂടി.അഞ്ച് പേരില്‍ നിന്നായി നാലര കിലോ സ്വര്‍ണമാണ് ജനുവരിയില്‍ നിന്നു മാത്രംപിടികൂടിയത്.

കളിയിക്കാവിള കൊലപാതകം: പ്രതികള്‍ താടിയും മുടിയും വെട്ടി, വേഷം മാറിയത് വടകരയിൽ വെച്ച്

ബഹ്‌റിനില്‍ നിന്ന് കുവൈറ്റ് വഴി എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഹിശാമുദീനെ ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദനന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button