ലണ്ടന്‍ : ഇവര്‍ക്ക് യു.കെയിലേയ്ക്ക് അതിവേഗ വിസ . ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും യുകെയില്‍ അതിവേഗം വീസ നല്‍കുന്ന ഗ്ലോബല്‍ ടാലന്റ് വീസ പദ്ധതിക്കാണ് ഫെബ്രുവരി 20നു തുടക്കമാകുന്നത്. ശാസ്ത്ര, ഗവേഷണ അക്കാദമികള്‍ ഇത്തരം ആളുകളെ ശുപാര്‍ശ ചെയ്യുന്ന പദ്ധതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പുതിയ രീതിയനുസരിച്ച് ജോലി വാഗ്ദാനമില്ലാതെ തന്നെ ബ്രിട്ടനില്‍ വരാം. ഇവരുടെ മികവ് ഉടന്‍ വിലയിരുത്തി സ്വീകാര്യമായാല്‍ മാത്രം മതി. യുകെ റിസര്‍ച് ആന്‍ഡ് ഇന്നവേഷന്‍ ഓര്‍ഗനൈസേഷന്‍ ആണ് പുതിയ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
ഏതെങ്കിലും 4 ദേശീയ ശാസ്ത്ര അക്കാദമികളില്‍ ഒന്ന് എങ്കിലും ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ ഫാസ്റ്റ് ട്രാക്ക് മാതൃകയില്‍ അവരുടെ വീസ അപേക്ഷയില്‍ നടപടിയുണ്ടാകും. പ്രതിവര്‍ഷം 2000 പേര്‍ എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന പരിധിയെങ്കിലും അത്രയും പേരെ എടുക്കാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇത്തവണ പരിധി വച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ പെടാത്ത രാജ്യങ്ങള്‍ക്കാണ് മുഖ്യമായും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്.
ഈ വെള്ളിയാഴ്ച ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാതാകും. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റിനു ശേഷം ലോകത്തെ ഏറ്റവും പ്രഗത്ഭരായവര്‍ക്കുവേണ്ടി ബ്രിട്ടന്റെ വാതില്‍ തുറന്നുകിടക്കുകയാണെന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments