തിരുവനന്തപുരം•ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് കേസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണെന്നും സൂക്ഷമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രലായത്തെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതിനിടെ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടിയന്തിര യോഗം വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Post Your Comments