Kerala

പോലീസ് നിരാലംബര്‍ക്കും അശരണര്‍ക്കും ഒപ്പമാണെന്ന് മുഖ്യമന്ത്രി

നിരാംബലര്‍ക്കും അശരണര്‍ക്കും വേണ്ടി സഹായിയായി നിലകൊള്ളുന്നവരാണ് കേരള പോലീസ് എന്നും അത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാറക്കട്ടയില്‍ കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാലത്തിലെ പോലീസുകാരില്‍ നിന്ന് ഇന്നത്തെ പോലീസുകാര്‍ കുറേയധികം മാറിയിട്ടുണ്ട്.ഇന്ന് നിരാംബലര്‍ക്കും അശരണര്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാണ് പോലീസുകാര്‍. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും സഹായം ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി സഹായം നല്‍കാന്‍ പോലീസിന് കഴിയുന്നുണ്ട്.ഇത്തരം പ്രവൃത്തികള്‍ കൂടുതല്‍ ജനസേവന രീതിയിയിലേക്ക് പോലീസിനെ മാറ്റാന്‍ സഹായിച്ചു.

ജനതയുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് പോലീസുകാരെന്ന് സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെയും മനോഭാവത്തിലൂടെയും ജനങ്ങള്‍ക്ക് മനസിലാക്കികൊടുക്കാന്‍ പോലീസുകാര്‍ക്ക് കഴിയണം കുറ്റകൃത്യങ്ങളുടെ നേരേ മുഖം നോക്കാതെ നടപടിയെടുക്കാനും,എല്ലാവരെയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കാനും,നിക്ഷ്പക്ഷമായി പെരുമാറാനും കഴിഞ്ഞാല്‍,പോലീസിന്റെ ജനകീയ മുഖം തെളിമയോടെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും.

കാസര്‍കോട് ജില്ലാ പോലീസ് സഹകരണ സംഘം സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക വഴി മറ്റ് സഹകരണ സംഘങ്ങള്‍ക്ക് കൂടി മാതൃകയായിരിക്കുകയാണ്. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന പോലീസുകാരുടെ സംഘമായതുകൊണ്ട്,ഇത്തരം സംഘങ്ങള്‍ക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുന്നതിനും നേട്ടങ്ങള്‍ സ്വന്തമാകുന്നതിനും സാധിക്കും.സഹകരണസംഘത്തിലെ അംഗങ്ങളുടെ ദൈന്യം ജീവിതത്തിന് സഹായകരമായ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും സംഘം ശ്രദ്ധിക്കണം. സംഘത്തിലെ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്,അംഗങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പറ്റുമോ എന്നും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button