Latest NewsIndiaNews

ജാമിയ മിലിയയിലെ വെടിവെയ്പ്പ് പ്രതികരണവുമായി അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് പ്രതിഷേധിച്ചവര്‍ക്കുനേരെ യുവാവ് വെടിവെച്ച സംഭവത്തില്‍ കര്‍ശന  നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വെടിവെപ്പില്‍ ജാമിയ മിലിയ ഇസ്‌ലാമിയ വിദ്യാര്‍ഥിക്ക് പരിക്കേറ്റിരുന്നു. ഇത്തരം നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി പോലീസ് കമ്മീഷണറോട് താന്‍ സംസാരിച്ചിരുന്നു. കര്‍ശന നടപടി സ്വീകരിക്കാന്‍  അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button