പട്‌ന(ബിഹാര്‍): ജെ.ഡി.യു നേതാക്കളായ പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് നടപടി. ദീർഘകാലമായി രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും മറ്റും പുകഴ്ത്തുകയായിരുന്നു പ്രശാന്ത് കിഷോർ.പൗരത്വ ഭേദഗതി നിമയത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതോടെയാണ് പ്രശാന്ത് കിഷോറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.
ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ചോദ്യം ചെയ്ത് പവന്‍ വര്‍മ മുഖ്യമന്ത്രി നിതീഷിന് കത്തയച്ചിരുന്നു. നിതീഷ് ഇതിന് മറുപടിയും നല്‍കി. പവന്‍ വര്‍മയ്ക്ക് പാര്‍ട്ടി നിലപാടിനോട് യോജിക്കാന്‍ സാധിക്കില്ലെങ്കില്‍ പുറത്തുപോകാമെന്നും നിതീഷ് വ്യക്തമാക്കി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് പ്രകാരമാണ് പ്രശാന്ത് കിഷോറിനെ ജെഡിയുവില്‍ എടുത്തതെന്ന് കഴിഞ്ഞദിവസം നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. സിഎഎ അനുകൂലിച്ചെങ്കിലും എന്‍ആര്‍സിയിലെ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അവിഹിത ബന്ധമെന്ന് ആരോപണം : യുവാവിനും, യുവതിയോടും ബന്ധുക്കള്‍ ചെയ്തത് കൊടുംക്രൂരത
അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഉടനെ പ്രശാന്ത് കിഷോര്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തുവന്നു. ബിഹാര്‍ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ നിതീഷ് കുമാറിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രശാന്ത് കുമാര്‍ പറഞ്ഞു. പാര്‍ട്ടി പുറത്താക്കി നിമിഷങ്ങള്‍ പിന്നിടുമ്പോഴാണ് കിഷോറിന്റെ ട്വീറ്റ്. പവന്‍ വര്‍മയ്ക്ക് വേണമെങ്കില്‍ പുറത്തുപോകാമെന്നും ആരും പിടിച്ചുവയ്ക്കില്ലെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു.
Post Your Comments