
അയോധ്യ: അവിഹിത ബന്ധമെന്ന് ആരോപിച്ച് യുവാവിനും, യുവതിയോടും ബന്ധുക്കള്‍ ചെയ്തത് കൊടുംക്രൂരത. ഇരുവരുടെയും മൂക്ക് മുറിച്ച് കളയുകയായിരുന്നു. കാന്ദ്പിപ്ര ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് അതിദാരുണമായ സംഭവം ഉണ്ടായത്.
യുവതിയുടെ വീട്ടിലെത്തിയ യുവാവിനെയും യുവതിയെയും, യുവതിയുടെ ഭർത്യ പിതാവും ബന്ധുക്കളും പിടികൂടി. ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ബന്ധുക്കള്‍ ചേർന്ന് മൂക്ക് മുറിക്കുകയുമായിരുന്നു. തുടർന്ന് ഇവരെ പോലിസിന് കൈമാറി. പിന്നീട് പോലീസാണ് രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Also read : ഗർഭച്ഛിദ്രം: നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ, 24 ആഴ്ച വരെ ഗർഭച്ഛിദ്രം ചെയ്യാം
രണ്ടു പേരും ആരോഗ്യനില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്യ പിതാവും ബന്ധുക്കളും അറസ്റ്റിലായതായും ഇരുവരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അയോധ്യ എസ്എസ്പി ആശിഷ് തിവാരി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്.
Post Your Comments