Latest NewsKeralaNews

നിയമസഭാ സമ്മേളനം: ഗവർണറെ നടുത്തളത്തിൽ തടഞ്ഞ് പ്രതിപക്ഷം

കൊച്ചി: നിയമസഭാ സമ്മേളനം തുടങ്ങും മുൻപേ നടുത്തളത്തിൽ മുദ്രാവാക്യവുമായി പ്രതിപക്ഷം. ഗവർണ്ണർക്കെതിരെ പ്ലക്കാർഡുമായി സഭയിൽ ഇറങ്ങിയ പ്രതിപക്ഷം, ഗവർണറെ വഴി തടഞ്ഞു. സ്പീക്കർ-പ്രതിപക്ഷ ചർച്ച നടക്കുന്നു. ഗവർണറെ തടയുന്നത് സഭയുടെ ചരിത്രത്തിൽ മൂന്നാം തവണ.

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറെ നീക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു കൊണ്ടാണ് പ്രതിപക്ഷം അസാധാരണ പ്രതിഷേധം നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്.

ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡിനെ വിളിച്ച്‌ വരുത്തി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു. വാച്ച്‌ ആന്‍ഡ് വാര്‍ഡിന്റെ വലയത്തിലാണ് ഗവര്‍ണറെ സ്പീക്കറുടെ പോഡിയത്തില്‍ എത്തിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പത്തുമിനിറ്റ് വൈകിയാണ് സഭാ നടപടികള്‍ തുടങ്ങിയത്. ഗവര്‍ണറുടെ നയ പ്രഖ്യാപനം പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭയില്‍ നിന്ന ഇറങ്ങിപ്പോയി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങൾ ഗവർണർ വായിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം. പൗരത്വ നിയമത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയ ഭാഗം നീക്കണമെന്ന് ഗവർണർ നിർദേശിച്ചിട്ടും സർക്കാർ അതിന് തയ്യാറായിട്ടില്ല.

പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്‍റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണെന്നും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണമെന്നുമായിരുന്നു സർക്കാർ നിലപാട്.

നേരത്തെയും പല ഗവർണർമാരും തങ്ങൾക്ക് വിയോജിപ്പുള്ള ഭാഗങ്ങൾ നയപ്രഖ്യാപന വേളയിൽ വായിക്കാതെ വിട്ടിട്ടുണ്ട്. നയപ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാരിന്‍റെ നയവും പരിപാടിയുമല്ലാതെ അതിന്‍റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നും. അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button