KeralaLatest NewsNews

ഇനി ഏതു പൊലീസ് സ്റ്റേഷനിലും നിങ്ങൾക്ക് പരാതി നൽകാം, ഈ സ്റ്റേഷൻ പരിധിയല്ല എന്ന് പറഞ്ഞ് വിടാനാകില്ല, ഉത്തരവ് ഇറക്കി ഡിജിപി

പലപ്പോഴും സ്റ്റേഷൻ പരിധി പരാതി നൽകുന്നതിൽ വില്ലനാകാറുണ്ട്. എന്നാൽ ഇനി കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനിലും നിങ്ങൾക്ക് പരാതി നൽകാം. ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കി.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

പോസ്റ്റ് വായിക്കാം…

അവിടെ തന്നെ വേണോന്നില്ല .. ഇവിടേം രജിസ്റ്റർ ചെയ്യാം

ഇനി മുതൽ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യാം

തുടർന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് എഫ്.ഐ.ആർ അയച്ചുകൊടുക്കും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ തന്നെ എഫ്. ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമില്ല. ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നയാൾക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇതുവഴി സാധിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചത്. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഉത്തർ പ്രദേശ് സർക്കാരും ലളിതകുമാരിയും തമ്മിൽ നടന്ന കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button