ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകRA കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാജ്കുമാർ മരിച്ച പീരുമേട് സബ് ജയിലിലാണ് സംഘം ആദ്യ തെളിവെടുപ്പിനായി എത്തിയത്. രാജ് കുമാർ കിടന്ന സെല്ല് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു. തുടർന്ന് രാജ്കുമാറിന് മർദ്ദനമേറ്റ നെടുങ്കണ്ടം സ്റ്റേഷനിലെത്തി രാജ്കുമാറിനെ മർദ്ദിച്ച പൊലീസ് സ്റ്റേഷന്റെ രണ്ടാം നിലയിലും മറ്റും പരിശോധന നടത്തിയ സിബിഐ സ്റ്റേഷൻ രേഖകളും ശേഖരിച്ചു.
Also read : കോടതിമുറിയിൽ പ്രതി കഞ്ചാവ് വലിച്ചു, അമ്പരന്ന് ജഡ്ജിയും അഭിഭാഷകരും
രാജ്കുമാർ ഒന്നാം പ്രതിയായ ഹരിതാ ഫിനാൻസ് തട്ടിപ്പിലെ മൂന്നാം പ്രതിയായിരുന്ന മനേജർ മഞ്ജുവിനെയും സംഘം ചോദ്യം ചെയ്തു. രാജ്കുമാറിനെ പോലീസുകാർ മർദ്ദിക്കുന്നത് കണ്ട പ്രധാന സാക്ഷികളിലൊരാൾ കൂടിയാണ് മഞ്ജു. പ്രാഥമിക ഘട്ട അന്വേഷണമാണ് നടക്കുന്നത് നെടുങ്കണ്ടത്ത് ക്യാമ്പ് ഓഫീസ് തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്നു ഡിവൈഎസ്പി സുരീന്ദർ അറിയിച്ചു.
കഴിഞ്ഞ ജൂൺ 21നാണ് വാഗമൺ സ്വദേശിയായ രാജ് കുമാർ പീരുമേട് ജയിലിൽ വച്ച് മരണപ്പെട്ടത്. സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ അടക്കം നാല് പൊലീസുകാർ അറസ്റ്റിലായിരുന്നു. കേസിൽ ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ട്.
Post Your Comments