ഡല്‍ഹി: ഡല്‍ഹിയുടെ വികസനം ബിജെപി സര്‍ക്കാറിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. സംസ്ഥാനത്തിന്റെയും ആളുകളുടെയും വികസനം ഉറപ്പുവരുത്താന്‍ ബിജെപിയ്ക്കു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 1731 അനധികൃത കോളനികളാണ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഈ കോളനികള്‍ ക്രമീകരിച്ചു. ഇതിനെതിരെ കെജ്രിവാള്‍ തടസ്സം നിന്നെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങള്‍ക്കായി നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ ഡല്‍ഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ആംആദ്മി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡല്‍ഹിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കെജ്‌രിവാളിനെതിരെ അമിത്ഷായും പ്രതികരിച്ചിരുന്നു.
‘രാജ്യത്ത് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു മത്സരം ഉണ്ടെങ്കില്‍, തീര്‍ച്ചയായും കെജ്രിവാളിന് ഒന്നാം സമ്മാനം ലഭിക്കും. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ മറന്നു. അത് ഓര്‍മ്മിപ്പിക്കുകയാണ്. ഒരു കാര്യം കൂടി പറയട്ടെ എന്നാല്‍ അക്കാര്യം ഡല്‍ഹിയിലെ ജനങ്ങളോ ബിജെപി പ്രവര്‍ത്തകരോ മറന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു
Post Your Comments