USALatest NewsNewsInternational

കോടതിമുറിയിൽ പ്രതി കഞ്ചാവ് വലിച്ചു, അമ്പരന്ന് ജഡ്ജിയും അഭിഭാഷകരും

വാഷിങ്ടണ്‍: ലഹരിമരുന്ന് കൈവശം വച്ച കേസിൽ അറസ്റ്റിലായ പ്രതി കോടതിമുറിയില്‍ വച്ച് കഞ്ചാവ് വലിച്ചു. അമേരിക്കയിലെ ജനറല്‍ സെഷന്‍സ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ  പ്രതി കോടതിമുറിക്കുള്ളിൽ നിന്ന് കഞ്ചാവ് വലിച്ചത്. പ്രതിയുടെ അപ്രതീക്ഷിത പെരുമാറ്റം കോടതിമുറിക്കുള്ളില്‍ ആങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും ഉടൻ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അലന്‍ ബോസ്റ്റണ്‍ എന്ന ഇരുപതുവയസ്സുകാരനാണ് കോടതിമുറിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍  സൃഷ്ടിച്ചത്.

ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിലാണ് ബോസ്റ്റണെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേസിന്റെ വാദം തുടങ്ങാനിരിക്കെ പ്രതിക്കൂട്ടില്‍കയറിയ ബോസ്റ്റണ്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു. കഞ്ചാവ് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളത് കേൾക്കണമെന്ന് പ്രതി ആവശ്യമുന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button