KeralaLatest NewsNews

‘പൗരത്വ നിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം’; ഗവര്‍ണറെ പിന്തുണച്ച് ഇന്ന് ബിജെപിയുടെ നിയമസഭാ മാര്‍ച്ച്

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന എല്‍ഡിഎഫിനേയും യുഡിഎഫിനേയും രാഷ്ട്രീയമായി വിമര്‍ശിക്കാനും മാര്‍ച്ച് ബിജെപി ആയുധമാക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് ഗവര്‍ണറെ പിന്തുണച്ച് ഇന്ന് ബിജെപിയുടെ നിയമസഭാ മാര്‍ച്ച്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ബിജെപി നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത്. പൗരത്വനിയമത്തിനും ഭരണഘടനയ്ക്കും ഒപ്പം എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ പൗരത്വ നിയമത്തിനായി വാദിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി പിന്തുണയ്ക്കും.

അതേസമയം, പൗരത്വ നിയമത്തെ എതിര്‍ക്കുന്ന എല്‍ഡിഎഫിനേയും യുഡിഎഫിനേയും രാഷ്ട്രീയമായി വിമര്‍ശിക്കാനും മാര്‍ച്ച് ബിജെപി ആയുധമാക്കും. പൗരത്വ നിയമത്തില്‍ സര്‍ക്കാരും പ്രതിപക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം എങ്ങനെ പൂര്‍ത്തിയാക്കും എന്ന ആകാംക്ഷ സഭയ്ക്ക് അകത്ത് നില്‍ക്കുന്നതിനിടെ പുറത്ത് ബിജെപി മാര്‍ച്ചും കൂടി എത്തുന്നതോടെ നിയമസഭയാവും ഇന്ന് കേരളത്തിന്‍റെ വാര്‍ത്താകേന്ദ്രം. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കനത്ത സുരക്ഷയാണ് നിയമസഭാ പരിസരത്ത് പൊലീസ് ഒരുക്കുന്നത്.

ALSO READ: ഗവർണർ എന്തു പറയും? എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന്

അതേസമയം, പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ നയ പ്രഖ്യാപനത്തിൽ ഗവർണർ എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൗരത്വ ഭേദഗതിയെ ചൊല്ലി ഗവർണർ – സർക്കാർ പോര് രൂക്ഷമായി നിലനിൽക്കെ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് പ്രാധാന്യം ഏറെയാണ്. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. നയ പ്രഖ്യാപനം, ബജറ്റ് എന്നിവ ഡിജിറ്റൽ രൂപത്തിലായിരിക്കുമെന്നും കടലാസ് രഹിത നിയമസഭയുടെ തുടക്കമായിരിക്കും ഇതെന്നും സ്പീക്കർ ശ്രീരാമ കൃഷ്‌ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button