KeralaNattuvarthaLatest NewsNews

മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂടെ പ​രി​ച​യപ്പെട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തിക്ക് ശിക്ഷ വിധിച്ചു

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂടെ പ​രി​ച​യപ്പെട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തിക്ക് ശിക്ഷ വിധിച്ചു. ഗു​രു​വാ​യൂ​ർ മു​ണ്ട​ത്ത​റ ജെ​റീ​ഷി​ന് (ജി​തി​ൻ–31) പ​ത്ത് വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ട് രൂ​പ പി​ഴ​യുമാണ് ജി​ല്ലാ അ​ഡീ.​സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​എ​സ്.​ശ​ര​ത് ചന്ദ്രൻ വിധിച്ചത്. കേ​സി​ൽ 21 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 42 രേ​ഖ​ക​ളും 9 തൊ​ണ്ടി മു​ത​ലു​ക​ളും വി​ചാ​ര​ണ കോ​ട​തി പ​രി​ശോ​ധിച്ചിരുന്നു.

Also read : ജയിലില്‍ താൻ അതി ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്ന് നിര്‍ഭയ കേസിലെ പ്രതിയുടെ പരാതി

2015 സെ​പ്റ്റം​ബ​ർ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന​യി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പിക്കുകയായിരുന്നു. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ പ്ര​തി ഒ​ളി​ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നുവെന്നും . പി​ന്നീ​ട് അ​തു കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button