തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്കി രാഷ്ട്രപതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഒ.രാജഗോപാല്‍.
കോണ്‍ഗ്രസിന്റെ താല്പര്യമാണ് പ്രമേയം അതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വനിയമത്തിനെതിരെയുള്ള പ്രമേയത്തെ താന്‍ പിന്തുണച്ചുവെന്നത് അടിസ്ഥാന രഹിതമാണ്. കൂടാതെ ഗവര്‍ണറുടെ സല്‍ക്കാരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ ശത്രുതയാവരുത്. മനുഷ്യമഹാശൃഖലയില്‍ മറ്റ് പാര്‍ട്ടിക്കാരും പങ്കെടുത്തിട്ടുണ്ടെന്ന് ഒ. രാജഗോപാല്‍ വ്യക്തമാക്കി.
Post Your Comments