ഇംഫാല്‍: പ്രതിപക്ഷ സഖ്യമായ ഇന്ത്യ സംഘം മണിപ്പൂരിലെത്തി. കേരളത്തില്‍ നിന്നുള്ള 5 എംപിമാര്‍ അടക്കം, 16 പാര്‍ട്ടികളില്‍ നിന്നായി 21 പേരാണ് സംഘത്തിലുള്ളത്. കലാപബാധിതരുമായും ഗവര്‍ണറുമായും സംഘം കൂടികാഴ്ച നടത്തും.
Read Also: 15 കാരിയെ പീഡിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ദമ്പതികളെ അറസ്റ്റ് ചെയ്ത് പോലീസ്
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. കേരളത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, എ.എ റഹീം, പി സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ചുരചന്ദ് പൂരിലെ കുകി വിഭാഗത്തിന്റെ ക്യാമ്പും, ബിഷ്ണു പൂരില്‍ മെയ്‌തെയ് ക്യാമ്പും സംഘം സന്ദര്‍ശിച്ച് കലാപബാധിതരുമായി സംസാരിക്കും. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയയുമായി പ്രതിപക്ഷ പ്രതിനിധികള്‍ നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ വിഷയമാക്കാനല്ല, ജനങളുടെ വേദന അറിയാന്‍ ആണ് മണിപ്പൂര്‍ സന്ദര്‍ശനമെന്ന്, കോണ്‍ഗ്രസ് നേതാവ് അതിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
കുകി സ്ത്രീകളെ നഗ്‌നരാക്കി നടത്തി, കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മാത്രമാണ് ബലാത്സംഗകുറ്റം ചുമത്തിയിരിക്കുന്നത്.
Post Your Comments