പുരുഷന്‍മാര്‍ക്കും വേണം ചര്‍മ സംരക്ഷണം : അവര്‍ക്കായി ഇതാ ബ്യൂട്ടി കിറ്റ്

പ്രതീക്ഷിതമായി ചര്‍മം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനും പെട്ടെന്ന് ഒരുങ്ങാനും ഇത് സഹായിക്കും. പുരുഷന്മാര്‍ നിര്‍ബന്ധമായും കിറ്റില്‍ കരുതേണ്ട വസ്തുക്കള്‍ ഇവയാണ്.

ഫയ്‌സ് വാഷ്

ഓഫിസിലേക്കുള്ള സ്‌കിന്‍കെയര്‍ കിറ്റില്‍ നല്ലൊരു ഫെയ്‌സ് വാഷ് ഉണ്ടായിരിക്കണം. മുഖത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ഫെയ്‌സ് വാഷുകള്‍. പ്രകൃദിദത്ത ചേരുവകള്‍ ഉള്ളതും മികച്ച സംരക്ഷണം നല്‍കുന്നതുമായ ഫെയ്‌സ്വാഷുകള്‍ക്ക് മുന്‍ഗണന നല്‍കുക.

BB ക്രീം

ബ്ലെമിഷ് ബാം ക്രീം എന്നതിന്റെ ചുരുക്കപ്പേരാണ് BB ക്രീം എന്നത്. പ്രൈമര്‍, എസ്പിഎഫ്, ഫൗണ്ടേഷന്‍, കണ്‍സീലര്‍ എന്നിവ അടങ്ങിയ ക്രീം ആണിത്. മുഖക്കുരു, പാടുകള്‍ എന്നിവ ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാണ്. മുഖത്തിന്റെ സ്‌കിന്‍ ടോണില്‍ മാറ്റം തോന്നാനും സഹായിക്കും. പുരുഷന്മാര്‍ക്ക് മാത്രമായുള്ള BB ക്രീമുകള്‍ വിപണയില്‍ ലഭ്യമാണ്.

മോയിസ്ച്വറൈസര്‍

നിര്‍ബന്ധമയായും കൂടെ കരുതേണ്ട ഒന്നാണ് മോയിസ്ച്വറൈസര്‍. കാലാവസ്ഥ വ്യതിയാനം ചര്‍മത്തിന്റെ വരള്‍ച്ച വേഗത്തിലാക്കുന്നു. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ മോയിസ്ച്വറൈസര്‍ ഉപയോഗിക്കണം.

പെര്‍ഫ്യൂം

വീട്ടില്‍ നിന്നു പോകുമ്പോള്‍ ഉപയോഗിച്ചശേഷം വിട്ടിട്ടു പോകേണ്ട ഒന്നല്ല പെര്‍ഫ്യൂം. ചൂടും യാത്രകളും എല്ലാം ശരീരം പെട്ടെന്നു വിയര്‍ക്കാനും ദുര്‍ഗന്ധം ഉണ്ടാകാനും കാരണമാകും. അതിനാല്‍ പെര്‍ഫ്യൂം കൂടെ കരുതുക.

Share
Leave a Comment