KeralaLatest NewsNews

ഗവര്‍ണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന് സ്പീക്കറോട് അവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം : നിയമസഭാ ബുള്ളറ്റിനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രസിദ്ധീകരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ ചട്ടം 135 പ്രകാരം നിയമസഭാ ബുള്ളറ്റിനില്‍ ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപങ്ങള്‍ എന്ന വിഭാഗത്തില്‍ ഉൾപ്പെടുത്തി, ഈ നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നു ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also read : രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

ഗവര്‍ണര്‍ കേരള നിയമസഭയെ അവഹേളിക്കുകയും, അനാദരിക്കുകയും ചെയ്തെന്നാണ് പ്രമേയത്തിൽ പറയുന്നത്. ഈ മാസം 25 നാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയത്. പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ലെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടെയാണ്, പുതിയ ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. പ്രമേയം ക്രമപ്രകാരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഇന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button