Latest NewsNewsOmanGulf

ശക്തമായ കാറ്റിൽപ്പെട്ട് ലാൻഡ് ചെയ്യാനായില്ല : വിമാനം തിരിച്ചുവിട്ടു

സലാല : ശക്തമായ കാറ്റിൽപ്പെട്ട് ലാൻഡ് ചെയ്യാനാകാതെ വിമാനം തിരിച്ചുവിട്ടു. ഒമാനിൽ സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ഒ.വി 113 വിമാനമാണ് മസ്‍കറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതിന് ശേഷം വിമാനം തിരികെ സുരക്ഷിതമായി സലാലയില്‍ ഇറക്കിയതായും കമ്പനി പ്രസ്താനയിലൂടെ അറിയിച്ചു. യാത്രക്കാരുടെയും ജവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് വിമാനം മസ്‍കറ്റിൽ ഇറക്കിയതെന്നു അധികൃതർ പറഞ്ഞു.

Also read : അശ്ലീല വിഡിയോ കാണിച്ച് യുവാവിനോട് പണം ആവശ്യപ്പെട്ടു, വിദേശ യുവതിക്ക് ദുബായിൽ തടവ് ശിക്ഷ  

പുലര്‍ച്ചെ 2.45ന് സലാലയിൽ ഇറങ്ങാനുള്ള ശ്രമം ശക്തമായ കാറ്റ് തടസപ്പെടുത്തി. രണ്ടു തവണയും ലാന്റിങ് ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിമാനം മസ്‍കറ്റിലേക്ക് തിരിച്ച് പോവുകയായിരുന്നു. കാലാവസ്ഥ അനുകൂലമായതിന് ശേഷം രാവിലെ 9.00 മണിക്ക് മസ്‍കറ്റിൽ നിന്നും പുറപ്പെട്ട വിമാനം 10.40ന് സലാലയില്‍ സുരക്ഷിതമായി ഇറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button