ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില തുടര്‍ച്ചയായ ആറാമത്തെ ദിവസവും കുറയുന്നു. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന ഭീതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചത്. പെട്രോള്‍ ലിറ്ററിന് 1.22 രൂപയും ഡീസലിന് 1.47 രൂപയുമാണ് ആറു ദിവസത്തിനിടെ കുറഞ്ഞത്. ഇന്ന് പെട്രോളിന് 11ഉം ഡീസലിന് 13ഉം പൈസയും കുറഞ്ഞു.
Also read : ഓഹരി വിപണി : ആരംഭത്തിലെ നേട്ടം കൈവിട്ടു, അവസാനിച്ചത് നഷ്ടത്തിൽ
ജനുവരി എട്ടിന് ബാരലിന് 70 ഡോളറെത്തിയ അസംസ്‌കൃത എണ്ണവില 10 ഡോളർ കുറഞ്ഞു 60 ഡോളര്‍ നിലവാരത്തിലാണ് ഇപ്പോൾ വില. നവംബര്‍ മധ്യത്തിലെ നിലവാരത്തിലേക്കാണ് പെട്രോള്‍വില താഴ്ന്നിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 73.60ഉം, ഡീസലിന് 6.58ഉം ആണ് വില.
പെട്രോള്‍ വില ഡീസല്‍ വില
തിരുവനന്തപുരം: 77 തിരുവനന്തപുരം: 71.65
കൊച്ചി: 75.52 കൊച്ചി: 70.25
കോഴിക്കോട്: 75.81 കോഴിക്കോട്: 70.55
Post Your Comments