മുംബൈ : വ്യാപാരം ആഴ്ച്ചയിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ തുടങ്ങിയ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 188.26 പോയിന്റ് താഴ്ന്നു 40966.86ലും നിഫ്റ്റി 63.20 പോയിന്റ് താഴ്ന്ന് 12055.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊറോണ വൈറസും വരാനിരിക്കുന്ന കേന്ദ്ര ബജറ്റും ഡിസംബര്‍ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ദോഷമായി ബാധിക്കുവാൻ കാരണം.
ബിഎസ്ഇയിലെ 1511 ഓഹരികള്‍ നഷ്ടത്തിലും 985 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമായപ്പോൾ 165 ഓഹരികൾക്ക് മാറ്റമില്ല. അടിസ്ഥാന സൗകര്യവികസനം, വാഹനം, ബാങ്ക്, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളും ലോഹ വിഭാഗം ഓഹരികളും നഷ്ടത്തിലായി.
ബിപിസിഎല്‍, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികൾ നേട്ടത്തിൽ അവസാനിച്ചപ്പോൾ വേദാന്ത, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ അവസാനിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 138 പോയിന്റ് ഉയർന്ന് 41,293ലും നിഫ്റ്റി 34 പോയിന്റ് ഉയരത്തിലും എത്തിയിരുന്നു.
Post Your Comments