Latest NewsFootballNewsSports

അലക്‌സി സാഞ്ചസ് യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നു

ഇന്റര്‍ മിലാനില്‍ ലോണില്‍ കളിക്കുന്ന ചിലിയന്‍ ഫോര്‍വേഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായ അലക്സി സാഞ്ചസ് സമ്മറില്‍ മടങ്ങി എത്തും എന്ന് ഉറപ്പിച്ചു യുണൈറ്റഡ് പരിശീലകന്‍ ഒലെ സോള്‍ശ്യയര്‍. മടങ്ങി എത്തിയാല്‍ താരത്തെ വീണ്ടും ലോണില്‍ അയക്കുകയോ, വില്‍ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സഞ്ചസിനെ സംശയിച്ചവര്‍ക്കുള്ള മറുപടി താരം പ്രകടനങ്ങളിലൂടെ തന്നെ നല്‍കും എന്നും യുണൈറ്റഡ് പരിശീലകന്‍ വ്യക്തമാക്കി.

31 വയസുകാരനായ സാഞ്ചസ് ഏറെ നാളത്തെ പരിക്ക് മാറി ഇപ്പോള്‍ മാത്രമാണ് ഇന്റര്‍ ടീമില്‍ തിരിച്ചെത്തിയത്. 2018 ജനുവരിയില്‍ യുണൈറ്റഡില്‍ എത്തിയ സാഞ്ചസിന് പക്ഷെ ഒരിക്കല്‍ പോലും നല്ല പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് താരത്തെ ക്ലബ്ബ് ഇന്റര്‍ മിലാനിലേക്ക് ലോണില്‍ നല്‍കിയത്. പക്ഷെ സീസണിന്റെ തുടക്കത്തില്‍ തന്നെ താരത്തിന് പരിക്ക് പറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button