കാട്ടാക്കട: കാട്ടാക്കട സംഗീത് വധക്കേസിലെ മുഖ്യപ്രതി സജു പോലീസില്‍ കീഴടങ്ങി. സംഗീതിനെ ഇടിച്ചുകൊന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയാണ് ഇയാള്‍. പ്രതിയായ ചാരുപാറ സ്വദേശി സജു ഒളിവിലായിരുന്നു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന് സംഭവദിവസം തന്നെ കീഴടങ്ങിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയില്‍.
സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സംഗീതിനെ അടിച്ചുകൊന്നത്. പ്രവാസി വ്യവസായിയാണ് കൊല്ലപ്പെട്ട സംഗീത്. മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലപാതകമുണ്ടായത്. ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ചായിരുന്നു ക്രൂരകൃത്യം നടത്തിയത്.
Post Your Comments