Latest NewsSaudi ArabiaNews

സൗദിയിലേക്ക് വിദേശ ടൂറിസ്​റ്റുകളുടെ ഒഴുക്ക് തുടരുന്നു; കണക്കുകൾ പുറത്ത്

റിയാദ്​: സൗദി അറേബ്യയിലേക്ക്​ വിദേശ ടൂറിസ്​റ്റുകളുടെ ഒഴുക്ക് തുടരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി. കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷണൽ ഹെരിറ്റേജ്​ ചെയർമാൻ അഹമ്മദ്​ അൽഖത്തീബ് അറിയിച്ചതാണ്​ ഇക്കാര്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നര ലക്ഷം ടൂറിസ്​റ്റ്​ വിസകൾ നൽകി. ഇത്രയും വിസകൾ നൽകാൻ കഴിഞ്ഞത്​ രാജ്യത്തിന്​ വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്​.

കഴിഞ്ഞ വർഷം സെപ്തംബർ 27നാണ് ടൂറിസ്​റ്റ്​ വിസകൾ അനുവദിച്ച് തുടങ്ങിയത്. അന്ന് മുതൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ടുറിസം വ്യവസായത്തെ ഒരു വലിയ നിക്ഷേപക മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം. 2030ഓടെ സൗദിയിലെത്തുന്ന ടൂറിസ്​റ്റുകളുടെ എണ്ണം 100 കോടിയാക്കുക എന്നതാണ്​ ലക്ഷ്യം. അതിനാവശ്യമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

ALSO READ: കോൺഗ്രസ് ഗ്രൂപ്പ് പോര്: നേതാക്കൾ തമ്മിലുള്ള വടം വലിക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തയ്യാറാകാതെ ഉറച്ച നിലപാടില്‍ മുല്ലപ്പള്ളി

അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ വിസകളുള്ളവർക്ക് ഓണ്‍ അറൈവല്‍ ടൂറിസ്​റ്റ്​ വിസകളാണ്​ നൽകുന്നത്​. ഈ വിസകളുള്ള ഏത്​ പൗരന്മാർക്കും ആ സൗകര്യം ലഭിക്കും. അങ്ങനെയൊരു സൗകര്യം അനുവദിച്ചു തുടങ്ങിയതോടെ രാജ്യത്തെത്തുന്ന സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button