Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

രാജ്യത്തുടനീളം പൗരത്വ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണസമാഹരണം നടത്തിയതായും കപില്‍ സിബലിനും ,ഇന്ദിരാ ജയ്സിംഗിനും അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും റിപ്പോർട്ട്, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമെന്ന് പോപ്പുലർ ഫ്രണ്ട്

രാജ്യത്തുടനീളം സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 120 കോടി രൂപ 73 സ്ഥാപനങ്ങളിലായി നിക്ഷേപം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് കണ്ടെത്തിയതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

ന്യൂഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് വെളിപെടുത്തുന്ന തെളിവുകള്‍ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. രാജ്യത്തുടനീളം സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 120 കോടി രൂപ 73 സ്ഥാപനങ്ങളിലായി നിക്ഷേപം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് കണ്ടെത്തിയതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നിയമ സഹായം ചെയ്ത ചില പ്രമുഖ അഭിഭാഷകർക്ക് പണം കൈമാറ്റം ചെയ്തതായി കേരളം ആസ്ഥാനമായുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പറഞ്ഞു. ബാക്കിയുള്ളതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ഇവർ ആരോപിച്ചു. അതേസമയം ഉത്തര്‍പ്രദേശിലെ സി‌എ‌എ വിരുദ്ധ കലാപവും , പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങളും ഇഡിയ്ക്ക് ലഭിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമാനതകളില്ലാത്ത അക്രമങ്ങള്‍ നടന്ന പ്രദേശങ്ങളിലേക്ക് പണം കൈമാറ്റം നടന്നതും , തുടര്‍ന്നാണ് അവിടെ കലാപങ്ങള്‍ നടന്നതെന്നതും സ്ഥിരീകരിച്ചു.

ഡിസംബറില്‍ പാര്‍ലമെന്റ് സി‌എ‌എ അംഗീകരിച്ചതിനുശേഷം, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍, ഹാപൂര്‍, ബഹ്‌റൈച്ച്‌, ഷംലി തുടങ്ങിയ പ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയതായാണ് റിപ്പോർട്ട്.പി‌എഫ്‌ഐയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയത് . പോപ്പുലര്‍ ഫ്രണ്ടും ,അനുബന്ധ സ്ഥാപനമായ റെഹാബ് ഇന്ത്യയും , ചില ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള 17 പേരും ചേര്‍ന്നാണ് 73 അക്കൗണ്ടുകളിലെ പണമിടപാടുകള്‍ നടത്തിയിരിക്കുന്നത് .

ഇടപാടിന്റെ സൂക്ഷ്മപരിശോധനയില്‍ ഈ ബാങ്ക് അക്കൗണ്ടുകളില്‍ 120.5 കോടിയോളം രൂപ ചില ദിവസങ്ങളില്‍ ക്രെഡിറ്റാകുകയും , അതേ ദിവസം തന്നെ പിന്‍ വലിക്കപ്പെടുകയും ചെയ്തിട്ടുണ്ട് .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിംഗ്, ദുഷ്യന്ത് ഡേവ് , അബ്ദുല്‍ സമദ് എന്നിവര്‍ക്കും ,കശ്മീരിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ട് , കോഴിക്കോട് ബാങ്കിന്റെ മയൂര്‍ റോഡ് സിന്‍ഡിക്കേറ്റ് ബാങ്കിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ട് എന്നിവിടങ്ങളിലേയ്ക്കും പണം കൈമാറിയതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .

പ്രധാനമായും ക്യാഷ് ഡെപ്പോസിറ്റ്, ആര്‍‌ടി‌ജി‌എസ് / നെഫ്റ്റ്, ഐ‌എം‌പി‌എസ് എന്നിവയായിരുന്നു നിക്ഷേപ രീതി. ഡല്‍ഹിയിലെ നെഹ്രു പ്ലേസിലെ സിന്‍ഡിക്കേറ്റ് ബാങ്കിലെ പി‌എഫ്‌ഐയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് യുപി ജില്ലകളായ ബാരിച്ച്‌ , ബിജ്‌നോര്‍, ഹാപൂര്‍, ഷാമില്‍, ദാസ്ന, എന്നിവിടങ്ങളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഈ അക്കൗണ്ടുകളില്‍ 41.5 കോടി നിക്ഷേപം നടത്തിയതാണ് കണ്ടെത്തിയത് .

എന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒരു പ്രസ്താവനയിൽ “ഇന്ത്യയിൽ നടക്കുന്ന എല്ലാത്തിനും പോപ്പുലർ ഫ്രണ്ടിനെ കുറ്റപ്പെടുത്താൻ താൽപ്പര്യമുള്ള നിക്ഷിപ്ത താൽപ്പര്യമുള്ളവർ” ആണ് ഇതിനു പിന്നിൽ എന്ന് ആഞ്ഞടിച്ചു. നിയമം അംഗീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച സംഘടന തെളിവുകള്‍ നിരത്തിക്കൊണ്ട് ആരോപണം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നു.“അടിസ്ഥാനരഹിതമായ” ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നതെന്നും ഇവർ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും (സി‌എ‌എ) കേരളം ആസ്ഥാനമായുള്ള സംഘടനയായ പി‌എഫ്‌ഐയ്ക്കുമെതിരെ ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ തമ്മിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക ബന്ധം കണ്ടെത്തിയതായി വാർത്താ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു സംഘടന.കപില്‍ സിബല്‍, ദുഷ്യന്ത് ദവേ, ഇന്ദിര ജയ്സിംഗ് എന്നിങ്ങനെ പൌരത്വ നിയമഭേഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായ അഭിഭാഷകര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് പണം നല്‍കിയെന്നാണ് പുറത്തുവന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍.

2017ലെ ഹാദിയ കേസിന്റെ ഭാഗമായ പണമാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും സംഘടന ചൂണ്ടിക്കാണിച്ചു.സത്യമന്താണെന്ന് വെച്ചാല്‍ 2017ല്‍ ട്രാന്‍സ്ഫര്‍ ചെയ്തത് ഹാദിയ കേസില്‍ ഹാജരായ അഭിഭാഷകര്‍ക്കുള്ള ഫീസാണ്. 2017ല്‍ നല്‍കിയ വക്കീല്‍ ഫീസ് 2019ലെ പൌരത്വ നിയമഭേഗതിക്കെതിരായ സമരത്തിന് നല്‍കിയ പണമായി കെട്ടിച്ചമച്ചിട്ടുള്ളത്. ഇത് തെറ്റാണെന്നും പോപ്പുലര്‍ ഫ്രണ്ടിമെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു.

2018 മുതൽ പണമിടപാട് നിരോധന നിയമപ്രകാരം (പി‌എം‌എൽ‌എ) പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി‌എഫ്‌ഐ) യെ നിരീക്ഷിക്കുന്ന ഇഡി, കുറഞ്ഞത് 120 കോടി രൂപയെങ്കിലും പൗരത്വ ഭേദഗതി നിയമം കഴിഞ്ഞ വർഷം പാർലമെന്റ് പാസാക്കിയതിന് ശേഷം ഉത്തർപ്രദേശിലെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി കണ്ടെത്തിയെന്നും ഇഡി റിപ്പോർട്ടുകൾ പറയുന്നു.  പോപ്പുലര്‍ ഫ്രണ്ട് പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്ന് 120 കോടി രൂപ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് പറഞ്ഞതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ പണം കഴിഞ്ഞ പാസാക്കിയ പൌരത്വ നിയമഭേഗതി വിരുദ്ധ പ്രക്ഷോഭത്തിന് വേണ്ടി ചെലവഴിക്കുന്നതിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

courtesy: hindustan times, Inda today

shortlink

Related Articles

Post Your Comments

Related Articles


Back to top button