Latest NewsLife Style

ആരോഗ്യത്തിന്റെ കലവറയായ മുട്ടയുടെ വെള്ള

 

മുട്ടയുടെ വെള്ളയെ അത്ര നിസാരമായി കാണേണ്ട. മുട്ടയുടെ വെള്ള കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള.റിബോഫ്‌ലേവിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി 2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

പുരുഷന്മാര്‍ നിര്‍ബന്ധമായും മുട്ടയുടെ വെള്ള കഴിക്കണമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്. കാരണം, മുട്ടയുടെ വെള്ളയിലടങ്ങിയിരിക്കുന്ന ‘ആല്‍ബുമിന്‍’ ഹോര്‍മോണ്‍ ലെവല്‍ കൂട്ടാന്‍ സഹായിക്കുമത്രേ. അതുവഴി വന്ധ്യതയെ പ്രതിരോധിക്കാനുള്ള കഴിവ് പുരുഷനില്‍ വര്‍ധിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയയിലെ ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

മുട്ടയുടെ വെള്ളയില്‍ ജീവകങ്ങളായ എ , ബി-12, ഡി ഇവ അടങ്ങിയിട്ടുണ്ട്. ജീവകം ബി 2 എന്നറിയപ്പെടുന്ന റൈബോഫ്‌ലേവിന്‍ മുട്ട വെള്ളയില്‍ ഉണ്ട്. ഇത് പ്രായമാകലുമായി ബന്ധപ്പെട്ട പേശികളുടെ നാശം തടയാനും തിമിരം, മൈഗ്രേന്‍ ഇവ തടയാനും സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ കൊഴുപ്പു കുറഞ്ഞ മാംസ്യം (Protein) ഉണ്ട്. ഇത് ശരീരത്തിന് ഗുണകരമാണ്. പേശികളുടെ നിര്‍മാണത്തിന് ഈ പ്രോട്ടീന്‍ സഹായകമാണ്. വയറു നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകുക വഴി വിശപ്പിനെ നിയന്ത്രിക്കാനും ഈ പ്രോട്ടീനുകള്‍ സഹായിക്കുന്നു.

മുട്ടയുടെ മഞ്ഞക്കുരു നീക്കുമ്പോള്‍ കൊളസ്‌ട്രോളും ഇല്ലാതാകുന്നു. അതുകൊണ്ടു തന്നെ കൊളസ്‌ട്രോള്‍ കൂടുതലുഉള്ളവര്‍ക്ക് മുട്ടയുടെ വെള്ള ധൈര്യമായി കഴിക്കാം. കൊളസ്‌ട്രോള്‍ കൂടുമെന്നോ ഹൃദ്രോഗം വരുമെന്നുള്ള പേടിയും വേണ്ട. മുട്ട വെള്ളയില്‍ കോളിന്‍ എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ഡിഎന്‍എ ഉത്പാദനത്തിന് സഹായിക്കുന്ന മാക്രോ പോഷകമാണ് ഈ സംയുക്തം. വിഷാംശം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് കോളിന്‍ വളരെ പ്രധാനപ്പെട്ടതാണ്.

മുട്ടയുടെ വെള്ളയില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മുട്ടയുടെ വെള്ള ഉള്‍പ്പെടുത്തുന്നത് ശക്തമായ അസ്ഥികള്‍ക്ക് കാരണമാവുകയും ഓസ്റ്റിയോപൊറോസിസ്, ഒടിവുകള്‍ എന്നിവ തടയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button