Latest NewsIndiaNews

നി​ര്‍​ഭ​യ കേ​സ് : ദ​യ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ പ്രതികളിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കുന്നത് സമ്പന്ധിച്ച്, സുപ്രീം കോടതി തീരുമാനമിങ്ങനെ

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേസിൽ രാ​ഷ്ട്രപ​തി ദ​യ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഫെ​ബ്രു​വ​രി ഒ​ന്നി​ന് മ​ര​ണ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടതിനെ തുടർന്ന് കോ​ട​തി ഉ​ട​ന്‍ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.​

Also read : പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു

ജ​നു​വ​രി 17ന് മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളിയിരുന്നു, ഇതിനെതിരെയാണ് ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം മു​കേ​ഷ് സുപ്രീം കോടതിയെ സമീപിച്ചത്. ആ​ര്‍​ട്ടി​ക്കി​ള്‍ 32 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് ഇ​യാ​ള്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് ദ​യാ​ഹ​ര്‍​ജി രാ​ഷ്ട്ര​പ​തി ത​ള്ളി​യ​തെന്നും ഫെ​ബ്രു​വ​രി ഒ​ന്നി​ന് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button