വിവാഹ പൊരുത്തം സാധാരണയായി 10 വിധമാണെന്ന് പറയുന്നു. (8 പൊരുത്തങ്ങളും 2 പൊരുത്ത ദോഷങ്ങളും)
രാശിപൊരുത്തം
രാശ്യധിപപൊരുത്തം
വശ്യപൊരുത്തം
മഹേന്ദ്രപൊരുത്തം
ഗണപൊരുത്തം
യോനിപൊരുത്തം
ദിനപൊരുത്തം
സ്ത്രീദീ൪ഘം
മദ്ധ്യമരജ്ജു (പൊരുത്ത ദോഷം)
വേധം (പൊരുത്ത ദോഷം)
മദ്ധ്യമരജ്ജു, വേധം എന്നീ പൊരുത്തങ്ങള്‍ ദോഷപ്രദങ്ങളാകയാല്‍ വ൪ജ്ജിക്കേണ്ടവയുമാകുന്നു.
മേല്‍ പറഞ്ഞ 10 വിവാഹ പൊരുത്തങ്ങളെ കുറെകൂടി ലളിതമായ രീതിയില്‍ താഴെ പറഞ്ഞിരിക്കുന്നു.
ദിനം ഗണംച മാഹേന്ദ്രം
സ്ത്രീ ദീര്‍ഘം യോനിരേവച
രാശി രാശ്യാധിപോവശ്യം
രജ്ജുര്‍വേധം തഥൈവച.
സ്ത്രീ പുരുഷന്മാരുടെ ജാതകം ആദ്യമായി പരിശോധിച്ച് അവരുടെ ആയുസ്സിനെ നിശ്ചയിച്ചശേഷം തമ്മിലുള്ള പൊരുത്തങ്ങള്‍, മംഗല്യസ്ഥിതി, പാപസാമ്യം, ദശാസന്ധി, സന്താനലാഭം, മറ്റു ശുഭാശുഭങ്ങള്‍ ഇവയെല്ലാം നിരൂപിക്കുകയും പ്രശ്നലഗ്നം കൊണ്ട് ഭാവി ഫലത്തെ നിര്‍ണ്ണയിക്കുകയും ചെയ്യണം. അതിനുശേഷമാണ് ദൈവജ്ഞന്‍ വിവാഹത്തെ വിധിക്കേണ്ടത്.
സ്ത്രീ ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും പുരുഷജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നാണ് രാശിപൊരുത്തം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്ത്രീ പുരുഷന്മാരുടെ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു പൊരുത്തമാണ് സ്ത്രീദീ൪ഘം. സ്ത്രീദീ൪ഘപ്പൊരുത്തത്തിനെ സംസ്കൃതത്തില്‍ “സ്ത്രീദൂരം” എന്ന് പറയുന്നു. സ്ത്രീയുടെ ജന്മനക്ഷത്രത്തില്‍ നിന്നും പുരുഷന്‍റെ ജന്മനക്ഷത്രം പതിനഞ്ചോ (15) അതില്‍ കൂടുതലോ ആയി നിന്നാല്‍ സ്ത്രീദീ൪ഘ പൊരുത്തം ഉത്തമമായിരിക്കും. സ്ത്രീദീ൪ഘപ്പൊരുത്തം സ്ത്രീക്ക് സുഖത്തേയും സമ്പത്തിനേയും പ്രദാനം ചെയ്യുന്നു. സ്ത്രീദീ൪ഘപ്പൊരുത്തം ഗണപൊരുത്തമില്ലായ്മയ്ക്ക് പരിഹാരമാണ്.
നക്ഷത്രങ്ങളെ ദേവഗണമെന്നും മനുഷ്യഗണമെന്നും, അസുരഗണമെന്നും 3 ആയി തരം തിരിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീ പുരുഷന്മാ൪ക്ക് പൊരുത്തമുണ്ടോ എന്ന് കാണുന്നതാണ് ഗണപ്പൊരുത്തം. സത്വഗുണ പ്രധാന നക്ഷത്രങ്ങളെ ദേവഗണമെന്നും, രജോഗുണ പ്രധാന നക്ഷത്രങ്ങളെ മനുഷ്യഗണമെന്നും, തമോഗുണ പ്രധാന നക്ഷത്രങ്ങളെ അസുരഗണമെന്നും പറയുന്നു.
ഒരു വ്യക്തിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും മനോഭാവത്തെയും നിയന്ത്രിക്കുന്നത് അയാളുടെ ലഗ്നാധിപനായ ഗ്രഹവും ചന്ദ്രലഗ്നാധിപനായ ഗ്രഹവും ആണ്. അതുകൊണ്ട് രണ്ടു വ്യക്തികള്‍ സ്നേഹിതന്മാരാകുന്നതും. സ്നേഹത്തോടെ കഴിഞ്ഞുകൂടുന്നതും യാതൊരു പരിചയം ഭാവിക്കാതെ ഇരിക്കുന്നതും പരസ്പരവിരോധികളാകുന്നതും എല്ലാം ആ രണ്ടു വ്യക്തികളുടെ ലഗ്നാധിപന്‍റെയും ചന്ദ്രരാശ്യാധിപന്‍റെയും പ്രത്യേകത കൊണ്ടാണ്.
രണ്ടു വ്യക്തികളുടെ ലഗ്നാധിപനോ, ചന്ദ്രലഗ്നാധിപനോ രണ്ടു പേരും തന്നെയോ മിത്രങ്ങളായാല്‍ ആ വ്യക്തികള്‍ മിത്രങ്ങളാകും. രണ്ടു ഗ്രഹങ്ങളും സമന്മാരായാല്‍ രണ്ടു വ്യക്തികള്‍ക്കും സ്നേഹമോ വിരോധമോ ഇല്ലാതെ ഉദാസീനരായിരിക്കും. രണ്ടു ഗ്രഹങ്ങളും ശത്രുക്കളായാല്‍ അവരാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തികളും പരസ്പരം ശത്രുക്കളായിരിക്കും.
രാശ്യാധിപപ്പൊരുത്തത്തിനെ ഗ്രഹമൈത്രി എന്നും പറയാറുണ്ട്. രാശ്യധിപപ്പൊരുത്തത്തിന്‍റെ അടിസ്ഥാന തത്ത്വം ഗ്രഹമൈത്രിയാണ്. സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പര മിത്രങ്ങളായാല്‍ രാശ്യധിപപ്പൊരുത്തമാകും.
സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ പരസ്പരം ശത്രുക്കളായാല്‍ രാശ്യധിപപ്പൊരുത്തം ഇല്ലാതാകും. സ്ത്രീ പുരുഷന്മാരുടെ ജന്മരാശ്യാധിപന്മാ൪ സമന്മാരായാല്‍ രാശ്യധിപപ്പൊരുത്തം മധ്യമമാകും.
Post Your Comments