ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി ലംഘിച്ച ഈ മൃഗത്തിന്റെ മുഖത്ത് ചരിത്രം തുപ്പുമെന്ന് അമിത് ഷായെ രൂക്ഷമായി അനുരാഗ് കശ്യപ് വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ഒരു കൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്യപിന്റെ വിമര്‍ശനം.
നമ്മുടെ ആഭ്യന്തര മന്ത്രി എത്ര വലിയ ഭീരുവാണ്. അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകള്‍, അയാളുടെ സ്വന്തം സൈന്യം. എന്നിട്ടും സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധിക്കാരെ ആക്രമിച്ചു കൊണ്ടാണ്. അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി അമിത് ഷാ ലംഘിച്ചു. ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും- അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു
हमारा गृहमंत्री कितना डरपोक है । खुद की police , खुद ही के गुंडे , खुद की सेना और security अपनी बढ़ाता है और निहत्थे protestors पर आक्रमण करवाता है । घटियेपन और नीचता की हद अगर है तो वो है @AmitShah । इतिहास थूकेगा इस जानवर पर।
— Anurag Kashyap (@anuragkashyap72) January 26, 2020
Post Your Comments