തിരുവനന്തപുരം : സംസ്ഥാനത്ത് ബിജെപി അധ്യക്ഷ പ്രഖ്യാപനം നീണ്ടേക്കുമെന്ന് സൂചന. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സംസ്ഥാനത്തെ ബിജെപി അധ്യക്ഷ സ്ഥാനം തീരുമാനത്തിലെത്താത്തതെന്ന് പറയുന്നു. . കുമ്മനം രാജശേഖരന്റെ പദവിയെച്ചൊല്ലിയാണ് പോര്.
വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 22 സ്ഥലങ്ങളില്‍ അധ്യക്ഷന്മാരെ നിയമിച്ചെങ്കിലും കേരളത്തിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കും മുന്‍പ് കുമ്മനത്തിന്റെ പദവിയില്‍ തീരുമാനം വേണമെന്ന കടുത്ത നിലപാടിലാണ് സംസ്ഥാന ആര്‍എസ്എസ് നേതൃത്വം. ദേശീയ നേതൃത്വത്തിലേക്ക് കുമ്മനത്തെ ഉയര്‍ത്തണമെന്നാണ് ആവശ്യം.
അതേസമയം ആര്‍എസ്എസ് സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് ദേശീയ സംഘടന സെക്രട്ടറി ബി.എല്‍ സന്തോഷ്. കഴിഞ്ഞ രണ്ടു തവണ ആര്‍എസ്എസ് നിര്‍ദേശത്തിന് വഴങ്ങി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്തതെങ്കിലും ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ആര്‍എസ്എസ് സംസ്ഥാന ഘടകവും ബി.എല്‍ സന്തോഷും തമ്മിലുള്ള ശീതയുദ്ധവും ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായി.
Post Your Comments