മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം. അറസ്റ്റിലായ ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണസംഘം സയനൈഡ് കണ്ടെത്തിയത്. കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിന്റെ ലോക്കറില്‍ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. ലോക്കറില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Read also: യാത്രക്കിടെ വിമാനം തകര്‍ന്നു വീണു : 83പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്
സയനൈഡ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണസംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം ആത്മഹത്യ ചെയ്യാനായി സൂക്ഷിച്ച സയനൈഡ് ആണ് ഇതെന്നാണ് ആദിത്യ റാവുവിന്റെ ബന്ധുക്കള്‍ വിശദീകരണം നൽകിയിരിക്കുന്നത്. ജനുവരി 20നാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ലഭിക്കുന്നത്. സംഭവത്തിൽ ആതിത്യ റാവു പോലീസിന് മുന്നില്‍ സ്വയം കീഴടങ്ങുകയായിരുന്നു.
Post Your Comments